Connect with us

Kerala

ഭര്‍ത്താവ് മരിച്ചത് മനസ്സിലാവാതെ ഭാര്യ മൂന്നുനാള്‍ മൃതദേഹത്തിനു കൂട്ടിരുന്നു

അരൂര്‍ എഴുപുന്ന പഞ്ചായത്ത് 12ാം വാര്‍ഡില്‍ എരമല്ലൂര്‍ തേരേഴത്ത് ഗോപി (72) ആണ് മരിച്ചത്

Published

|

Last Updated

അരൂര്‍ | ഭര്‍ത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ കൂട്ടിരുന്നതു മൂന്നുനാള്‍. എഴുപുന്ന പഞ്ചായത്ത് 12ാം വാര്‍ഡില്‍ എരമല്ലൂര്‍ തേരേഴത്ത് ഗോപി (72) ആണ് മരിച്ചത്. ഗോപി മരിച്ചത് മനസ്സിലാവാതെയാണ് ഷീല വീട്ടില്‍കഴിഞ്ഞത്. ഷീല മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് വിവരം.

മൂന്ന് ദിവസം കഴിഞ്ഞു മൃതദേഹം കണ്ടെത്തുമ്പോള്‍ പുഴുവരിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് ഗോപിയെ അവസാനമായി അയല്‍വാസിയായ ചക്രപാണി പുറത്തു കണ്ടത്. ചക്രപാണിയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഗോപിയുടെ ഭാര്യാ സഹോദരനായ രമേശന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഗോപി നിലത്ത് വീണ് കിടക്കുന്നതായി കണ്ടത്.

പിന്നാലെ ഗോപി മരിച്ചിട്ട് ദിവസങ്ങളായെന്നും വ്യക്തമായി. വിവരമറിഞ്ഞ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും അടക്കം സ്ഥലത്തെത്തി. പിന്നീട് അരൂക്കുറ്റി ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

 

---- facebook comment plugin here -----

Latest