Connect with us

National

യുദ്ധം തോല്‍ക്കുമ്പോള്‍ സേനാ നായകര്‍ ഒഴിയണം; ഡി രാജയെ ഉന്നമിട്ട് കേരള ഘടകം

ദേശീയ തലത്തില്‍ നേതൃത്വം അലസത കാണിക്കുന്നുവെന്ന് പി പ്രസാദ്

Published

|

Last Updated

ന്യൂഡല്‍ഹി |  വിജയവാഡയില്‍ തുടരുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെ ഉന്നമിട്ട് കേരള ഘടകം. ദേശീയ തലത്തില്‍ നേതൃത്വം അലസത കാണിക്കുന്നുവെന്ന് പി പ്രസാദ് ആരോപിച്ചു. നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണം. അലങ്കാരമായി കൊണ്ടുനടക്കരുത്. യുദ്ധം തോല്‍ക്കുമ്പോള്‍ സേനാ നായകര്‍ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നും സിപിഐ കേരള ഘടകം വ്യക്തമാക്കി.

കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ കേരളം ഘടകം ആവശ്യമുയര്‍ത്തി. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎമ്മിനെ പോലെ ഒളിച്ച് കളി ഒഴിവാക്കണമെന്നും കേരള ഘടകം ചര്‍ച്ചയില്‍ പറഞ്ഞു.2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ ബദല്‍ സഖ്യത്തില്‍ വ്യക്ത വേണമെന്ന ആവശ്യമാണ് കേരളം ഘടകം ഉയര്‍ത്തിയത്. കേരളത്തില്‍ നിന്ന് രാഷ്ട്രീയ പ്രമേയത്തില്‍ രാജാജി മാത്യു തോമസും മന്ത്രി പി പ്രസാദും 20 മിനിറ്റ് സംസാരിച്ചു.

 

Latest