Connect with us

National

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂള്‍ വാന്‍ കര്‍ണ്ണസുബര്‍ണ്ണ റെയില്‍വേ ക്രോസ് കടക്കുന്നതിനിടെ ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു.

Published

|

Last Updated

കൊല്‍ക്കത്ത |  പശ്ചിമ ബംഗാളില്‍ ട്രെയിന്‍ സ്‌കൂള്‍ വാനിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികല്‍ മരിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പാസഞ്ചര്‍ ട്രെയിന്‍ സ്‌കൂള്‍ വാനിലിടിക്കുകയായിരുനന്ു.

മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂര്‍ മേഖലയില്‍ രാവിലെ ഏഴോടെയാണ് സംഭവം .കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂള്‍ വാന്‍ കര്‍ണ്ണസുബര്‍ണ്ണ റെയില്‍വേ ക്രോസ് കടക്കുന്നതിനിടെ ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നു.

റെയില്‍വേ ക്രോസിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്നും, വാഹനം പാളം മുറിച്ചുകടക്കുന്നതിനിടെ വന്ന ട്രെയിന്‍ വാനിലിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തകര്‍ന്നടിഞ്ഞ വാനിന്റെ അവശിഷ്ടങ്ങള്‍ റെയില്‍വേ ട്രാക്കില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പരുക്കേറ്റ വിദ്യാര്‍ത്ഥികളെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

---- facebook comment plugin here -----

Latest