Connect with us

Kerala

ഇഞ്ചി വില കുത്തനെ ഉയര്‍ന്നു; രണ്ടാഴ്ചക്കിടെ കൂടിയത് 80 രൂപയിലധികം

ചില ദിവസങ്ങളിൽ 280 രൂപ വരെ ഇഞ്ചി വില ഉയർന്നിട്ടുണ്ട്.

Published

|

Last Updated

പാലക്കാട്| സംസ്ഥാനത്ത് ഇഞ്ചി വില കുത്തനെ ഉയര്‍ന്നു. രണ്ടാഴ്ചക്കിടെ കിലോയ്ക്ക് 80 രൂപയിലധികമാണ് വര്‍ധിച്ചത്. പൈറിക്കുലേറിയ ഫംഗസ് ബാധ വ്യാപകമായതും കനത്ത മഴയില്‍ കൃഷി നശിച്ചതുമാണ് വില വര്‍ധനവിനിന്‍ കാരണം. ചില ദിവസങ്ങളിൽ 280 രൂപ വരെ ഇഞ്ചി വില ഉയർന്നിട്ടുണ്ട്.

സാധാരണയായി വിളവിറക്കി എട്ടു മാസമാകുമ്പോഴാണ് ഇഞ്ചി പൂര്‍ണ വളര്‍ച്ചയെത്തുന്നത്. എന്നാല്‍ ഇത്തവണ പൈറിക്കുലേറിയ ഫംഗസ് ബാധ പടര്‍ന്നതോടെ നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു.

Content Highlights:
Ginger prices in Kerala have surged by over 80 rupees per kilogram within just two weeks. The massive price hike is driven by widespread Pyricularia fungal infection and crop damage from heavy rains. Farmers reported being forced to harvest early before full growth to salvage their remaining produce.

Latest