Connect with us

Kerala

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; മാതാപിതാക്കളുടെ മൊഴിയെടുത്തു, ചികിത്സാ പിഴവ് ഉണ്ടായെന്ന് അച്ഛനും അമ്മയും

ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

Published

|

Last Updated

കണ്ണൂര്‍| പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തില്‍ മാതാപിതാക്കളുടെ മൊഴിയെടുത്തു പോലീസ്. ആശുപത്രിയില്‍ നിന്ന് ചികിത്സാ പിഴവ് ഉണ്ടായെന്ന് അച്ഛനും അമ്മയും മൊഴി നല്‍കി. 12 മണിക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 2 മണിക്ക് ശേഷമാണ് കാര്യമായ ചികിത്സ നല്‍കിയത്. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഒന്നര വയസുകാരന്‍ മരിച്ചത്. പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യയാണ് മരിച്ചത്.

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവേ മുറ്റത്ത് വീണ് പരുക്കേറ്റ ഒന്നര വയസുകാരന്റെ മുഖത്തെയും ചുണ്ടിലെയും മുറിവിന് സ്റ്റിച്ച് ഇടാന്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റിച്ച് ഇടാന്‍ വേണ്ടിയാണ് ഡോക്ടര്‍മാര്‍ കുഞ്ഞിന് അനസ്തേഷ്യ നല്‍കിയത് . ഇതോടെ കുഞ്ഞിന് ബോധം നഷ്ട്ടമാകുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.

നിലവില്‍ അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പീടിയാട്രിഷ്യന്‍ ഡോ ആശ നിര്‍മ്മല്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ ആരതി എന്നിരും അന്വേഷണ പരിധിയിലുണ്ട്.

Content Highlights:
Parents of the deceased toddler Devansh Shaurya alleged medical negligence at Payyannur Baby Memorial Hospital. They stated that the hospital delayed proper treatment for over two hours. Police registered a case against the anesthetist and two other doctors involved.

---- facebook comment plugin here -----

Latest