Connect with us

National

പശ്ചിമബംഗാള്‍ എംപി കുനാര്‍ ഹെംബ്രാം ബിജെപിയില്‍ നിന്ന് രാജിവച്ചു

വ്യക്തിപരമായ കാരണങ്ങളാലാണ് പാര്‍ട്ടിവിടുന്നതെന്നാണ് രാജിക്കത്തില്‍ പറയുന്നത്.

Published

|

Last Updated

കൊല്‍ക്കത്ത|പശ്ചിമബംഗാളിലെ എംപി കുനാര്‍ ഹെംബ്രാം ബിജെപിയില്‍ നിന്ന് രാജിവച്ചു. ഝാര്‍ഗ്രാം ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് കുനാര്‍ ഹെംബ്രാം. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിന്റെ രാജി.

വ്യക്തിപരമായ കാരണങ്ങളാലാണ് പാര്‍ട്ടിവിടുന്നതെന്നാണ് രാജിക്കത്തില്‍ പറയുന്നത്. രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കുനാര്‍ വ്യക്തമാക്കി. രാജിക്കത്ത് സമൂഹിക മാധ്യമങ്ങളില്‍ കുനാര്‍ പങ്കുവച്ചിട്ടുണ്ട്.

2019ല്‍ ഝാര്‍ഗ്രാം മണ്ഡലത്തില്‍ നിന്ന് 11,767 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുനാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിര്‍ബാഹ സോറനെ തോല്‍പ്പിച്ചത്. ഒരുകാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു ഈ മണ്ഡലം. ചരിത്രത്തില്‍ ആദ്യമായാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നത്.

 

 

 

 

Latest