Connect with us

Uttar Pradesh polls

യു പിയില്‍ 57 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു; യോഗിയടക്കം സ്ഥാനാര്‍ഥികള്‍

ഗോരഖ്പൂരില്‍ നിന്നാണ് യോഗി മത്സരിക്കുന്നത്.

Published

|

Last Updated

ലക്‌നോ | കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ പത്ത് ജില്ലകളില്‍ 57 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ മണ്ഡലത്തില്‍ ഇന്നാണ് വോട്ടെടുപ്പ്. ഗോരഖ്പൂരില്‍ നിന്നാണ് യോഗി മത്സരിക്കുന്നത്.

നിലവില്‍ 292 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 2017ല്‍ 46 എണ്ണത്തിലും ജയിച്ചത് ബി ജെ പിയായിരുന്നു. മാര്‍ച്ച് ഏഴിനാണ് യു പിയിലെ അവസാനഘട്ട വോട്ടെടുപ്പ്. അന്ന് 54 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Latest