International
ജനുവരി 16 മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് ഫിലിപ്പൈന്‍സിലേക്ക് വിസ രഹിത പ്രവേശനം
ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാണ് വിസ രഹിത ക്രമീകരണം നടപ്പില്‍ വരുത്തുന്നത്.
മനില | വ്യാപാരം, നിക്ഷേപം, ടൂറിസം എന്നിവ സുഗമമാക്കുന്നതിനായി ജനുവരി 16 മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് ഫിലിപ്പൈന്‍സിലേക്ക് വിസ രഹിത പ്രവേശനം ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാണ് വിസ രഹിത ക്രമീകരണം നടപ്പില്‍ വരുത്തുന്നത്. ടൂറിസത്തിനോ ബിസിനസ് ആവശ്യങ്ങള്‍ക്കോ ഫിലിപ്പൈന്‍സിലേക്ക് യാത്ര ചെയ്യുന്ന ചൈനീസ് പൗരന്മാര്‍ക്ക് 14 ദിവസം വിസയില്ലാതെ താമസിക്കാന്‍ കഴിയും.
മനിലയിലെ നിനോയ് അക്വിനോ ഇന്റര്‍നാഷണല്‍, സെബുവിലെ മക്റ്റാന്‍-സെബു ഇന്റര്‍നാഷണല്‍ എന്നീ രണ്ട് ഫിലിപ്പൈന്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള പ്രവേശനത്തിന് മാത്രമാണ് വിസ രഹിത ആനുകൂല്യം ലഭിക്കുകയെന്ന് വിദേശകാര്യ വകുപ്പ് (ഡി എഫ് എ) വ്യക്തമാക്കി.
---- facebook comment plugin here -----



