Connect with us

International

അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ച് സഊദി വിദേശകാര്യ മന്ത്രി; പ്രാദേശിക സംഭവവികാസങ്ങള്‍ ചര്‍ച്ചയായി

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, സുരക്ഷ, സ്ഥിരത തുടങ്ങിയവയെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

Published

|

Last Updated

റിയാദ് | സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിച്ചതായി സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി എസ് പി എ റിപോര്‍ട്ട് ചെയ്തു.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, സുരക്ഷ, സ്ഥിരത തുടങ്ങിയവയെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി സഊദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയോ പ്രദേശമോ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് സഊദി അറേബ്യ ഇറാനെ അറിയിച്ചിരുന്നു. വാഷിങ്ടണ്‍ ടെഹ്റാനെതിരെ സൈനിക ആക്രമണങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് സഊദി നിലപാട് വ്യക്തമാക്കിയത്.

 

Latest