Connect with us

Kerala

ഇ ശ്രീധരന് അതിവേഗ റെയില്‍ നടപ്പിലാക്കാനുള്ള ചുമതല നല്‍കിയിട്ടില്ല; അതിവേഗ റെയില്‍ കോര്‍പ്പറേഷന്‍

വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയില്‍ മന്ത്രാലയം ഇത്തരത്തില്‍ മറുപടി നല്‍കിയത്

Published

|

Last Updated

കൊച്ചി|കേരളത്തില്‍ അതിവേഗ റെയില്‍പാത പണിയുമെന്ന വാഗ്ദാനം നല്‍കി മുന്നോട്ടുപോകുന്ന ഇ ശ്രീധരന് തിരിച്ചടി. അതിവേഗ റെയില്‍ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരന് ഒരു ചുമതലയും നല്‍കിയിട്ടില്ലെന്ന് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. റെയില്‍വേ മന്ത്രാലയത്തിന് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയില്‍ മന്ത്രാലയം മറുപടി നല്‍കിയത്. 2023 ജൂണ്‍ മുതല്‍ 2026 ഫെബ്രുവരി ആറ് വരെയുള്ള കാലയളവില്‍ ഇ ശ്രീധരനെ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല. കൂടാതെ പദ്ധതികള്‍ വിലയിരുത്തുന്നതിനോ ഉപദേശം നല്‍കുന്നതിനോ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.

ഇതോടെ കേന്ദ്ര അനുമതിയും ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്റെ അനുമതിയില്ലാതെ ഇ ശ്രീധരന്‍ എന്തിനാണ് ഓഫീസ് തുറന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ഇ ശ്രീധരന്റെ ചുമതലയെക്കുറിച്ച് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയിരുന്നു. രാജ്യസഭയില്‍ എംപിമാരായ ഹാരിസ് ബീരാനും ജോണ്‍ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനായിരുന്നു അശ്വിനി വൈഷ്ണവ് വ്യക്തതയില്ലാത്ത മറുപടി നല്‍കിയത്.

അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആര്‍ തയ്യാറാക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സി അത് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.

 

 

Latest