Connect with us

National

ചട്ടലംഘനം; എ എ പി എം പി. രാഘവ് ചദ്ധയെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ഡല്‍ഹി സേവന ബില്ലുമായി ബന്ധപ്പെട്ട നിര്‍ദിഷ്ട സെലക്ട് കമ്മിറ്റിയില്‍ നാല് രാജ്യസഭാ അംഗങ്ങളെ അവരുടെ സമ്മതം കൂടാതെ ഉള്‍പ്പെടുത്തിയെന്നാണ് ചദ്ധക്കെതിരായ പ്രധാന ആരോപണം.

Published

|

Last Updated

ന്യൂഡല്‍ഹി | ആം ആദ്മി പാര്‍ട്ടി എം പി. രാഘവ് ചദ്ധയെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കടുത്ത ചട്ടലംഘനവും മോശം പെരുമാറ്റവും ആരോപിച്ചാണ് നടപടി. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കി.

ഡല്‍ഹി സേവന ബില്ലുമായി ബന്ധപ്പെട്ട നിര്‍ദിഷ്ട സെലക്ട് കമ്മിറ്റിയില്‍ നാല് രാജ്യസഭാ അംഗങ്ങളെ അവരുടെ സമ്മതം കൂടാതെ ഉള്‍പ്പെടുത്തിയെന്നാണ് ചദ്ധക്കെതിരായ പ്രധാന ആരോപണം. ഇതുസംബന്ധിച്ച് സഭാ തലവന്‍ പിയുഷ് ഗോയല്‍ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണ് ചെയര്‍മാന്‍ സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്.

പ്രമേയം ശബ്ദവോട്ടോടെ സഭ പാസാക്കുകയായിരുന്നു. നാല് എം പിമാരുടെ വ്യാജ ഒപ്പുകള്‍ ചദ്ധ ഇട്ടുനല്‍കിയതായും ബി ജെ പി എം പിമാര്‍ ആരോപിച്ചു.

 

Latest