Kerala
മലപ്പുറത്ത് കണ്‍സ്യൂമര്‍ഫെഡില്‍ വിജിലന്‍സ് പരിശോധന; കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു
ഇവിടെ നിന്ന് കണക്കില്‍പ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു

മലപ്പുറം | മലപ്പുറത്ത് മുണ്ടുപറമ്പിലെ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പ്പനശാലയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഇവിടെ നിന്ന് കണക്കില്‍പ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു.മദ്യ കമ്പനികളുടെ ഏജന്റുമാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന
ചില മദ്യക്കമ്പനികളുടെ തങ്ങളുടെ മദ്യം കൂടുതലായി വില്‍ക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നു, ഏജന്റുമാരില്‍ നിന്ന് വ്യാപകമായി കൈക്കൂലി വാങ്ങുന്നു തുടങ്ങിയ പരാതികള്‍ ഉണ്ടായിരുന്നു. കൂടാതെ, കൂടുതല്‍ പണം വാങ്ങി മൂന്ന് ലിറ്ററിലധികം മദ്യം നല്‍കുകയും ആ പണം ഉദ്യോഗസ്ഥര്‍ തമ്മില്‍ വീതിച്ചെടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.