Connect with us

Kerala

രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇന്ന് വിധി

ആറ്റിങ്ങല്‍ സ്വദേശിയായ ഹസന്‍കുട്ടിയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്

Published

|

Last Updated

തിരുവനന്തപുരം | കേരളത്തെ നടുക്കിയ, രണ്ടു വയസ്സുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം പേട്ടയില്‍ 2024 ഫെബ്രുവരി 19 നടന്ന സംഭവത്തില്‍ തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിക്കുക.

ആറ്റിങ്ങല്‍ സ്വദേശിയായ ഹസന്‍കുട്ടിയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ ടെന്റില്‍ നിന്ന് കടത്തിക്കൊണ്ടു പോയശേഷം ആളൊഴിഞ്ഞ പൊന്തക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

മാതാപിതാക്കളുടെ പരാതിയില്‍ പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കുട്ടിയുടെ തലമുടി കണ്ടെത്തിയത് ശാസ്ത്രീയ തെളിവായി. കേസില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്.

 

Latest