Connect with us

Kerala

പരീക്ഷാഫലം ജീവിതത്തിന്റെ അവസാനമല്ല; എസ് എസ് എല്‍ സി വിജയികളെ അഭിനന്ദിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു.

Published

|

Last Updated

തിരുവനന്തപുരം| എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനവും പരാജയപ്പെട്ടവര്‍ക്ക് ആത്മവിശ്വാസവും പകര്‍ന്നുള്ള സന്ദേശവുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. പരീക്ഷാ വിജയം മാത്രമല്ല ജീവിത വിജയമെന്നും ഇക്കുറി ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിക്കാത്ത കുട്ടികള്‍ ഒട്ടും നിരാശപ്പെടരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് 

എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. ഇക്കുറി ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിക്കാത്ത കുട്ടികള്‍ വിഷമിക്കരുത്. ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ലിത്. ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമാണെന്നും കരുതരുത്. പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു.

Latest