Kerala
സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണം
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
തിരുവനന്തപുരം| കേരളത്തിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് തരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെ ക്ഷണിച്ചു. ചടങ്ങിലേക്ക് ക്ഷണിച്ചുള്ള കത്ത് ചീഫ് സെക്രട്ടറിയുടെ ഓഫീസ് അയച്ചു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചക്കായി യു ഡി എഫ് യോഗം ഇന്ന് ചേര്‍ന്നു. മികച്ച വിജയം നേടിയ മുസ് ലിം ലീഗ് നിലവിലുള്ള അഞ്ച് മന്ത്രിസ്ഥാനം നല്‍കിയേക്കും. മറ്റ് ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ആര്‍എസ്പി എന്നിവരുടെ ആവശ്യങ്ങളും പരിഗണിക്കും.
മന്ത്രിസഭയിലെ അംഗബലം, വകുപ്പുകള്‍ എന്നിവ സംബന്ധിച്ച തീരുമാനവും നാളെ വീണ്ടും ചേരുന്ന യുഡിഎഫ് യോഗത്തിലെടുക്കും.
102 സീറ്റുകളുമായി മിന്നുന്ന വിജയമാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയത്. കോൺഗ്രസ് 63 സീറ്റിലാണ് വിജയംനേടിയത്.


