Kerala
പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാത്തവർ ഒട്ടും നിരാശരാകരുത്; എസ് എസ് എല്‍ സി വിജയികളെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ
ഓരോ അനുഭവവും നമ്മെ കൂടുതല്‍ ശക്തരാക്കും
തിരുവനന്തപുരം| എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എസ് എസ് എല്‍ സി പരീക്ഷയെ വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി കാണണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതല്‍ ശക്തരാക്കും. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. വിജയിച്ചവര്‍ മുന്നോട്ടുള്ള വഴികള്‍ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കണമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
എസ് എസ് എല്‍ സി പരീക്ഷയിൽ വിജയം നേടിയ എല്ലാ കുട്ടികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നിറഞ്ഞ അഭിനന്ദനങ്ങൾ. പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ ഒട്ടും നിരാശരാകരുത്. വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി ഇതിനെ കാണുക. പുതിയ ജീവിതാനുഭവമായി ഇതിനെ സ്വീകരിക്കുക. പതറാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും. വിജയിച്ചവർ മുന്നോട്ടുള്ള വഴികൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക.നമ്മുടെ നാടിനും വീടിനും അഭിമാനമായി നിങ്ങൾ എക്കാലവും നിലകൊള്ളണം. ഏറെ സ്‌നേഹത്തോടെ ഇക്കുറി എസ്എസ്എൽസി പരീക്ഷയെഴുതിയ എല്ലാ കുട്ടികളെയും ചേർത്തുപിടിക്കുന്നു.







