Kerala
ദുൽഖർ സൽമാന്റെ ആഡംബര കാർ വീണ്ടും കസ്റ്റംസ് പിടിച്ചെടുത്തു
ഭൂട്ടാനില്‍ നിന്നും കടത്തികൊണ്ടുവന്ന് വില്‍പ്പന നടത്തിയ ഏഴ് കാറുകളാണ് പിടിച്ചെടുത്തത്.
കൊച്ചി| നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള എസ്‍യുവി കാർ കസ്റ്റംസ് പിടിച്ചെടുത്തു. കളമശ്ശേരി സ്വദേശി എല്‍ദോ പോളില്‍ നിന്നാണ് ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്തത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ ‘ലക്കി ഭാസ്‌കറില്‍’ ഉപയോഗിച്ച വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി റോഡ് വേ കാര്‍സ് കമ്പനിയുടെ പാട്ണര്‍ സെയിന്‍ മര്‍വ അറസ്റ്റിലായി.
ഭൂട്ടാനില്‍ നിന്നും കടത്തികൊണ്ടുവന്ന് വില്‍പ്പന നടത്തിയ ഏഴ് കാറുകളാണ് പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ മൂന്ന് വാഹനങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.







