Connect with us

Kerala

'ഒരുപാട് പിച്ചി ചീന്തിയില്ലേ ഇനിയെങ്കിലും നിര്‍ത്തിക്കൂടേ';വൈകാരിക പ്രതികരണവുമായി കെസി വേണുഗോപാല്‍

ഇനിയെങ്കിലും സര്‍ക്കാരിന് പിന്തുണ നല്‍കി മുന്നോട്ട് പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Published

|

Last Updated

തിരുവനന്തപുര| കെസി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി. സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, പഴകുളം മധു, കെ ജയന്ത്, പ്രവീണ്‍ കുമാര്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി. മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലുള്ളതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ അനുയായികള്‍ക്ക് വിഷമമുണ്ടെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പാര്‍ട്ടി ഒരു അന്തിമ തീരുമാനമെടുത്താല്‍ അത് അംഗീകരിച്ചു മുന്നോട്ട് പോകുക എന്നത് ഓരോ പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമാണെന്നും താന്‍ അത് ശിരസാവഹിക്കുന്നുവെന്നും അദ്ദേഹം മറുപടി നല്‍കി.

കെ സി പക്ഷം’ എന്നൊന്നില്ലെന്നും അത്തരം വിവാദങ്ങളിലേക്ക് പോകരുതെന്നും അദ്ദേഹം പറഞ്ഞു. തന്നെ സ്വീകരിക്കാന്‍ എത്തിയവര്‍ തന്റെ പക്ഷക്കാരാണെന്ന വാദത്തെ അദ്ദേഹം തള്ളി. പാര്‍ട്ടിയേയും തന്നെയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ‘പിച്ചിച്ചീന്തുന്നത്’ നിര്‍ത്തണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. പിച്ചിച്ചീന്താവുന്നിടത്തോളം തന്നെ ചീന്തിയില്ലേ ഇനിയെങ്കിലും നിര്‍ത്തിക്കൂടേ എന്നും അദ്ദേഹം ചോദിച്ചു. ഇനിയെങ്കിലും സര്‍ക്കാരിന് പിന്തുണ നല്‍കി മുന്നോട്ട് പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Content Highlights:
AICC General Secretary KC Venugopal arrived at the Thiruvananthapuram airport to a roaring welcome from congress party workers and prominent leaders like PC Vishnunadh and Mathew Kuzhalnadan. Speaking to the media, he stated that congress leaders in Kerala are disciplined and fully accept the decisions made by the party high command. Responding to queries about his supporters being disappointed over the CM post, he clarified that there is no groupism under his name and requested the media to stop dragging him into unnecessary controversies. He emphasized that everyone’s current responsibility is to support the newly forming government to move forward smoothly.

Latest