Connect with us

International

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 24ന് അമേരിക്ക സന്ദർശിക്കും

ബീജിങ്ങിൽ വെച്ച് നടന്ന ഷി ജിൻപിങ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സന്ദർശന വിവരം പുറത്തുവിട്ടത്.

Published

|

Last Updated

ബീജിങ് | അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഈ വർഷം സെപ്റ്റംബറിൽ അമേരിക്ക സന്ദർശിക്കും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് വെള്ളിയാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സെപ്റ്റംബർ 24 നായിരിക്കും ഷി ജിൻപിങ് വൈറ്റ് ഹൗസിൽ എത്തുക.

ബീജിങ്ങിൽ വെച്ച് നടന്ന ഷി ജിൻപിങ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സന്ദർശന വിവരം പുറത്തുവിട്ടത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെത്തിയ ട്രംപ് വ്യാഴാഴ്ചയാണ് മടങ്ങിയത്. ബീജിങ്ങിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷം ഷി ജിൻപിങ്ങിനെ അമേരിക്കയിലേക്ക് ട്രംപ് ക്ഷണിക്കുകയായിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച വളരെ മികച്ചതായിരുന്നുവെന്നും സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും സഹകരണം ഉറപ്പാക്കുന്നതിനും ആവശ്യമായ ഒരുക്കങ്ങൾ നടത്താൻ ഇരുപക്ഷത്തോടും വാങ് യി ആഹ്വാനം ചെയ്തു. ഷി ജിൻപിങ്ങിന്റെ സന്ദർശനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കണമെന്നും കൂടുതൽ മികച്ച ഫലങ്ങൾ ഇതിലൂടെ ഉണ്ടാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Summary

Chinese President Xi Jinping is set to pay a state visit to the United States on September 24 following an invitation from President Donald Trump. The announcement was made by China’s top diplomat, Wang Yi, after the conclusion of Trump’s two-day visit to Beijing. The leaders discussed enhancing economic cooperation and fostering a more favorable atmosphere for future bilateral exchanges between the two global powers.

Latest