Kerala
വെള്ളത്തില്‍ വീണു രണ്ടിടങ്ങളിലായി രണ്ടു മരണം; മൃതദേഹങ്ങള്‍ കണ്ടെത്തി
ആതിരപ്പള്ളിയില്‍ കയത്തില്‍ വീണുമരിച്ചത് തമിഴ്‌നാട് സ്വദേശി
കൊച്ചി | നെട്ടൂരില്‍ കായലില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ നെട്ടൂര്‍ സ്വദേശി ആഷറി(13) നായി ഉച്ച മുതല്‍ തിരച്ചില്‍ തുടരുകയായിരുന്നു.
മറ്റൊരു അപകടത്തില്‍, അതിരപ്പിള്ളി വിരിപ്പാറയില്‍ പുഴയില്‍ വീണ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. തമിഴ്‌നാട് സ്വദേശി പ്രവീണ്‍ ആണ് കാല്‍വഴുതി പുഴയില്‍ വീണത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം അതിരപ്പള്ളിയില്‍ എത്തിയതായിരുന്നു. വീഡിയോ ചിത്രീകരണത്തിനിടെയാണ് കയത്തിലേക്ക് യുവാവ് വീണത്. മൃതദേഹം ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.







