Connect with us

Kerala

തേളിന്റെ കുത്തേറ്റു മരിച്ചു; പരിശോധനയില്‍ വീട്ടില്‍ പാമ്പിനെ കണ്ടെത്തി

പുതുക്കോട് തച്ചനടി ചന്തപ്പുര നസ്ലീം മുഹമ്മദ് (18) ആണ് മരിച്ചത്

Published

|

Last Updated

പാലക്കാട് | തേളിന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പരിശോധനയില്‍ വീട്ടില്‍ നിന്നു വിഷപാമ്പിനെ കണ്ടെത്തി. പുതുക്കോട് തച്ചനടി ചന്തപ്പുര നസ്ലീം മുഹമ്മദ് (18) ആണ് മരിച്ചത്. മെയ് ആറിനാണ് നസ്ലീമിന് തേളിന്റെ കുത്തേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ ഇന്നലെ രാത്രി 12 ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ നസ്ലിം കിടന്ന റൂമിന് സമീപത്ത് നിന്ന് വെള്ളികെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തി. എന്നാല്‍ പാമ്പ്കടിച്ചതിന്റെ ലക്ഷണമൊന്നും ശരീരത്തില്‍ കണ്ടില്ലെന്ന് ഇന്‍ക്വസ്റ്റിന് ശേഷം പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തില്‍ ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം കണ്ടെത്തിയിട്ടുണ്ട്. വിഷബാധയേറ്റാണ് മരണമെന്നാണ് സ്ഥിരീകരണം.

 

Latest