Connect with us

Kerala

വര്‍ക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഇന്നുമുതല്‍ വിനോദസഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കും

ഒരേസമയം 100 സന്ദര്‍ശകര്‍ക്ക് പാലത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശനം.

Published

|

Last Updated

തിരുവനന്തപുരം| വര്‍ക്കലയിലെ ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഇന്നുമുതല്‍ വിനോദസഞ്ചാരികള്‍ക്ക് തുറന്നു നല്‍കും. ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെയും ബീച്ചിലെ ജല കായിക പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം രാവിലെ 10ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വി ജോയ് എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ ഏഴാമത്തെ ഫ്‌ളോട്ടിങ് ബ്രിഡ്ജാണിത്.

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 1400 ഹൈ ഡെന്‍സിറ്റി ഫ്‌ളോട്ടിങ് പോളി എത്തിലീന്‍ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്. ഒരേസമയം 100 സന്ദര്‍ശകര്‍ക്ക് പാലത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് പ്രവേശനം.

100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള ബ്രിഡ്ജിന് ഇരുവശങ്ങളിലും തൂണുകളുമുണ്ട്. പാലം അവസാനിക്കുന്നിടത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയുമുള്ള ഒരു പ്ലാറ്റ്‌ഫോമുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവിടെനിന്ന് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കാം. സുരക്ഷാ സംവിധാനങ്ങളും ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷാ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 

 

 

Latest