Connect with us

International

റഷ്യന്‍ പോര്‍വിമാനവും അമേരിക്കന്‍ ഡ്രോണും കൂട്ടിമുട്ടി; ഡ്രോണ്‍ കടലില്‍ പതിച്ചു

യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയും അമേരിക്കയും നേരിട്ട് ഏറ്റുമുട്ടുന്നതിലേക്ക് വഴിവെക്കുന്നതാണ് ഈ സംഭവം.

Published

|

Last Updated

വാഷിംഗ്ടണ്‍ | റഷ്യന്‍ പോര്‍വിമാനവുമായി കൂട്ടിയിടിച്ച് അമേരിക്കന്‍ ഡ്രോണ്‍ തകര്‍ന്നു. ഡ്രോണ്‍ കരിങ്കടലില്‍ പതിച്ചതായും അമേരിക്കന്‍ സൈന്യം അറിയിച്ചു. യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയും അമേരിക്കയും നേരിട്ട് ഏറ്റുമുട്ടുന്നതിലേക്ക് വഴിവെക്കുന്നതാണ് ഈ സംഭവം.

അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവ് പ്രവര്‍ത്തനത്തിലായിരുന്നു ഡ്രോണെന്ന് അമേരിക്ക പറഞ്ഞു. രണ്ട് റഷ്യന്‍ പോര്‍വിമാനങ്ങള്‍ ഡ്രോണിനെ പിന്തുടരുകയായിരുന്നു. ഡ്രോണ്‍ തകര്‍ന്നു എന്നത് അമേരിക്കയുടെ കപടോപായമാണെന്ന് റഷ്യ പറഞ്ഞു. രണ്ട് പോര്‍വിമാനങ്ങള്‍ പിന്തുടര്‍ന്നു എന്നതും റഷ്യ നിഷേധിച്ചു.

ട്രാന്‍സ്‌പോണ്ടറുകള്‍ ഓഫ് ചെയ്താണ് എംക്യു-9 റീപര്‍ ഡ്രോണ്‍ പറന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഡ്രോണിനെ ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന ആശയവിനിമയ ഉപകരണമാണ് ട്രാന്‍സ്‌പോണ്ടറുകള്‍. ചിറകിന് 20 മീറ്റര്‍ വിസ്താരമുള്ള നിരീക്ഷണത്തിനുപയോഗിക്കുന്നതാണ് ഈ ഡ്രോണുകള്‍.

Latest