Connect with us

Kozhikode

ഉറൂബ് ലൈബ്രറി സ്വാതന്ത്ര്യദിന ക്വിസ് മത്സരം

കോഴിക്കോട് കോർപറേഷൻ, ഒളവണ്ണ എന്നീ പ്രദേശങ്ങളിലെ ഹൈസ്കൂളുകൾക്കാണ് മത്സരം

Published

|

Last Updated

 

കോഴിക്കോട് | നല്ലളം ബസാറിൽ പ്രവർത്തിക്കുന്ന ഉറൂബ് ലൈബ്രറി ആൻഡ് റീഡിംഗ്റും സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ( 1857 മുതൽ 1947ആഗസ്ത് 15 വരെ), സ്വാതന്ത്യാനന്തര ഇന്ത്യ (1950 ജനുവരി 26 വരെ), ആനുകാലികം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.

കോഴിക്കോട് കോർപറേഷൻ, ഒളവണ്ണ എന്നീ പ്രദേശങ്ങളിലെ ഹൈസ്കൂളുകൾക്കാണ് മത്സരം. ഒരു സ്കൂളിൽ നിന്ന് പരമാവധി രണ്ട് പേരടങ്ങുന്ന രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാൻ താഴെ പറയുന്ന നമ്പറിൽ വാട്സപ് ചെയ്യേണ്ടതാണ്. അവസാന തീയതി ഈ മാസം 11.  കൂടുതൽ വിവരങ്ങൾക്ക് 9447468965, 9846074222 എന്ന നമ്പറിൽ വിളിക്കാം.

നല്ലളം ബസാറിലെ വി കെ സി കൾചറൽ സെൻ്ററിൽ ആഗസ്റ്റ് 14ന് വൈകിട്ട് മൂന്നിനാണ് ക്വിസ് മത്സരം.

Latest