Connect with us

National

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെയും ആരോഗ്യപ്രശ്‌നങ്ങളെയും തുടര്‍ന്നായിരുന്നു മരണം.

Published

|

Last Updated

ഡല്‍ഹി| ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി അന്തരിച്ചു. 91 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയിലെ പഞ്ചൂര്‍ ഗ്രാമത്തിലെ വസതിയില്‍ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെയും ആരോഗ്യപ്രശ്‌നങ്ങളെയും തുടര്‍ന്നായിരുന്നു മരണം.

കഴിഞ്ഞ ഏതാനും മാസങ്ങളായി സാവിത്രി ദേവിയുടെ ആരോഗ്യനില പലതവണ വഷളായിരുന്നു. ഇതിനിടെ യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി മാതാവിനെ സന്ദര്‍ശിച്ചിരുന്നു.

സാവിത്രി ദേവിയുടെ വിയോഗത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അനുശോചനം രേഖപ്പെടുത്തി. അമ്മയുടെ സ്‌നേഹവും വാത്സല്യവും അനുഗ്രഹവുമാണ് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പത്തെന്നും അവരുടെ വിയോഗം കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Uttar Pradesh Chief Minister Yogi Adityanath’s mother, Savitri Devi, passed away at the age of 91 due to age-related illnesses. She breathed her last at her residence in Panchur village, Pauri Garhwal, Uttarakhand. Uttarakhand CM Pushkar Singh Dhami expressed deep condolences over her demise.

Latest