Connect with us

Twitter account hacked

യു പി മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

യോഗി ആദിത്യനാഥിന്റെ ചിത്രത്തിന് പകരം കാര്‍ട്ടൂണ്‍ സ്ഥാപിച്ചു

Published

|

Last Updated

ലഖ്‌നൗ |  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നാല് മണിക്കൂറോളം ഹാക്കര്‍മാര്‍ കൈകാര്യം ചെയ്ത അക്കൗണ്ടില്‍ യോഗിയുടെ പ്രൊഫൈല്‍ ചിത്രം നീക്കി. പകരം കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റുകയായിരുന്നു.

ഹാക്കര്‍മാര്‍ നൂറോളം ട്വീറ്റുകളാണ് യോഗിയുടെ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്തത്. സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷം ഇന്നലെ രാത്രിയോടെയാണ് അക്കൗണ്ട് തിരിച്ചുപിടിക്കാനായത്. ഹാക്കര്‍മാര്‍ നടത്തിയ പോസ്റ്റുകളെല്ലാം അക്കൗണ്ടില്‍ നിന്ന് പിന്നീട് നീക്കി.

 

 

 

Latest