Connect with us

National

കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണം: യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അജയ് മിശ്ര മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടക്കില്ലെന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ അജയ് മിശ്രയുടെ വിദ്വേഷ പ്രസംഗമാണ് അക്രമങ്ങള്‍ക്കും അനിഷ്ട സംഭവങ്ങള്‍ക്കും വഴിവച്ചത്. അജയ് മിശ്ര മന്ത്രിസ്ഥാനം രാജിവക്കുകയോ ഇല്ലെങ്കില്‍ പുറത്താക്കുകയോ വേണം.

രാജ്യത്ത് വാക്‌സിനേഷന്റെ വേഗത കൂട്ടണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഇന്ധന വില വര്‍ധന ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചിക്കുകയാണെന്നും എല്ലാ അവശ്യ സാധനങ്ങള്‍ക്കും കേന്ദ്രം വിലകൂട്ടിയെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രം രാജ്യത്തെ സ്വത്തുക്കള്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

---- facebook comment plugin here -----

Latest