Connect with us

Kerala

ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാര്‍ബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമാണോ എന്നാണ് സംശയം.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാര്‍ബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് അജ്ഞാത പുരുഷന്റെ മൃതദേഹം തീരത്ത് അടിഞ്ഞത്. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമാണോ എന്നാണ് സംശയം. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് മൃതദേഹമുള്ളത്.

അതേസമയം, വാന്‍ ഹായ് കപ്പലില്‍ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്‌നര്‍ കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയില്‍ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോര്‍ട്ടിലേക്ക് മാറ്റും. വാന്‍ ഹായ് കപ്പലിലെ കണ്ടെയ്‌നര്‍ നീക്കുന്ന ചുമതലയുള്ള സാല്‍വേജ് കമ്പനി റോഡ് മാര്‍ഗമാകും കണ്ടെയ്‌നര്‍ കൊല്ലത്ത് എത്തിക്കുക. കണ്ടെയ്‌നര്‍ കണ്ടെത്തിയ സ്ഥലത്തെ കടല്‍വെള്ളം മലിനീകരണ നിയന്ത്രണ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

 

 

Latest