Ongoing News
അണ്ടര്‍ 19 ഏഷ്യാ കപ്പ്; അഫ്ഗാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

ദുബൈ | അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ അഫ്ഗാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 259 റണ്‍സാണ് അഫ്ഗാന്‍ സ്‌കോര്‍ ചെയ്തത്. 48.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. അര്‍ധ ശതകം നേടിയ ഹര്‍നുര്‍ സിങ്, രാജ് ബാവ (43) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. 74 പന്തില്‍ നിന്ന് ഒമ്പത് ഫോറുകള്‍ സഹിതമാണ് ഹര്‍ണൂര്‍ സിങ് അര്‍ധ ശതകത്തിലെത്തിയത്. 35 വീതം റണ്‍സ് നേടിയ അംഗ്രിഷ് രഘുവംശി, കൗശല്‍ താംബെ എന്നിവരും മികച്ച സംഭാവനയേകി. അഫ്ഗാന് വേണ്ടി നൂര്‍ അഹ്‌മദ് നാല് വിക്കറ്റെടുത്തു.
ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഒന്നാം സ്ഥാനക്കാരായ പാക്കിസ്ഥാന്‍ നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു.