Connect with us

Uae

ഉംറ തീർഥാടകർ ഹോട്ടലും ഗതാഗതവും മുൻകൂട്ടി ബുക്ക് ചെയ്യണം

നിയമങ്ങൾ ലംഘിക്കുന്ന ഓപറേറ്റർമാർക്ക് പിഴ

Published

|

Last Updated

ദുബൈ| ഉംറ വിസക്ക് അപേക്ഷിക്കുമ്പോൾ തീർഥാടകർ തങ്ങളുടെ ഗതാഗത, താമസ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് യു എ ഇയിലെ ഉംറ ഓപറേറ്റർമാർ അഭ്യർഥിച്ചു. തീർഥാടകരുടെ യാത്രകൾ നിയന്ത്രിക്കുന്നതിനായി സഊദി അധികൃതർ നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്നാണിത്. ഉംറ വിസ, ഹോട്ടൽ ബുക്കിംഗുകൾ, ലൈസൻസുള്ള ഗതാഗത സംവിധാനങ്ങൾ എന്നിവ തീർഥാടകർക്ക് ഉണ്ടെന്ന് ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ കർശനമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഓപറേറ്റർമാർ പറഞ്ഞു.

ബുക്കിംഗുകളില്ലാതെ തീർഥാടകരെ യാത്ര ചെയ്യാൻ അനുവദിച്ചാൽ ഉംറ ഓപറേറ്റർമാർക്ക് പിഴ ചുമത്തുകയോ സിസ്റ്റം ബ്ലോക്ക് ചെയ്യുകയോ ചെയ്യുമെന്നും ഓപറേറ്റർമാർ വ്യക്തമാക്കി.
അനധികൃത ടാക്‌സി സർവീസുകൾ നിയന്ത്രിക്കുന്നതിനുള്ള സഊദിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ഹറമൈൻ എക്‌സ്പ്രസ് അതിവേഗ റെയിലിനുള്ള ടിക്കറ്റുകൾ, ഔദ്യോ
ഗിക പോർട്ടൽ വഴി ബുക്ക് ചെയ്ത ടാക്‌സികൾ മാത്രമേ സാധുവായ ഗതാഗതമായി ഇപ്പോൾ അംഗീകരിക്കുന്നുള്ളൂ.

ഉംറ വിസക്ക് അപേക്ഷിക്കുമ്പോൾ “മസാർ’ സിസ്റ്റത്തിൽ ഹോട്ടൽ, ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടുത്തണം. ഈ സിസ്റ്റം നുസുക് ആപ്പ് വഴിയും ലഭ്യമാണ്. ഹോട്ടലുകൾ ഹജ്ജ്, ഉംറ അധികാരികളിൽ രജിസ്റ്റർ ചെയ്തവയായിരിക്കണം. ടാക്‌സികൾ നുസുക് അംഗീകരിച്ച പോർട്ടൽ വഴിയാണ് ബുക്ക് ചെയ്യേണ്ടത്.