Connect with us

Kerala

വഖഫ് ഭേദഗതി ബില്ലിന് പിന്നില്‍ ഗൂഢ ലക്ഷ്യം; പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് ലീഗ് എംപിമാര്‍

മുസ്ലിം താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്നവരുടെ കയ്യില്‍ ഈ സ്വത്തുക്കളുടെ അവകാശാധികാരങ്ങള്‍ എത്തിക്കുക എന്ന കുരുട്ട് ബുദ്ധിയാണ് ബിജെപിക്കുള്ളത്

Published

|

Last Updated

ന്യൂഡല്‍ഹി |  വഖഫ് ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ ടി മുഹമ്മദ് ബഷീര്‍, എംപിമാരായ ഡോ.എം. പി അബ്ദുസമദ് സമദാനി, പി വി അബ്ദുല്‍ വഹാബ്, നവാസ് ഗനി, അഡ്വ.ഹാരിസ് ബീരാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സര്‍ക്കാര്‍ ഗൂഢലക്ഷ്യത്തോടെയാണ് പുതിയ വഖഫ് ബില്‍ കൊണ്ടുവരുന്നത്. നിയമനിര്‍മാണ പ്രക്രിയയില്‍ ഒരു തെറ്റായി രീതിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.

പാര്‍ലമെന്റ് അജണ്ടയില്‍ ഇത് ചേര്‍ത്തിയിരുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലമെന്റ് ബിസിനസില്‍ ഇടാതെ പുലരാന്‍ നേരം മാത്രമാണ് പോര്‍ട്ടലില്‍ ഇട്ടത്. വഖഫ് ബോര്‍ഡ് നാമമാത്രമായി മാറുന്നു, അത് സര്‍ക്കാറിന്റെ ഒരു അടിമയായി മാറുന്നു എന്നുള്ളതാണ് ഈ നിയമത്തിന്റെ പ്രകടമായിതന്നെ മനസ്സിലാക്കാന്‍കഴിയുന്ന ഒരു സംഗതി. വഖഫ് നല്‍കിയ ഭൂമി പൂര്‍ണ്ണമായും തങ്ങളുടെ പരിധിയല്‍ നര്‍ത്തുന്നതിന് വേണ്ടിയുള്ള ബിജെപിയുടെ കുത്സിത ശ്രമമാണ് ഇ്പ്പോഴത്തെ ഈ ബില്ലായി പുറത്ത്വരുന്നതെന്ന് മുസ്ലിം ലീഗ് എംപിമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ ബില്ല് നിയമപരമായി അധികാരമുള്ള വഖഫ് ബോര്‍ഡിനെയും വഖഫ് കൗണ്‍സിലിനെയും എല്ലാം സര്‍ക്കാറിന്റെ ചൊല്‍പടിക്ക് നില്‍ക്കുന്ന ആളുകളെകൊണ്ട് നിറച്ച് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍, സ്ഥാപനങ്ങള്‍ എല്ലാം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുസ്ലീം ലീഗ് നേതാക്കാള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മുസ്ലിം താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍ക്കുന്നവരുടെ കയ്യില്‍ ഈ സ്വത്തുക്കളുടെ അവകാശാധികാരങ്ങള്‍ എത്തിക്കുക എന്ന കുരുട്ട് ബുദ്ധിയാണ് ബിജെപിക്കുള്ളത് . അതിന് പുറമെ വഖഫ് സ്വത്തുക്കള്‍ കൂടുതല്‍ കൂടുതല്‍ നിയമ സങ്കീര്‍ണ്ണതയിലേക്ക് നീങ്ങി അതിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം.
വഖഫ് കൗണ്‍സിലില്‍ ഉള്ള എല്ലാ അംഗങ്ങളെയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ ഘടന. ഈ നിയമം നടപ്പിലാക്കി വരികയാണെങ്കില്‍ തീര്‍ര്‍ച്ചയായിട്ടും വഖഫ് സ്വത്തുക്കള്‍ പൂര്‍ണ്ണമായിട്ടും നഷ്ടപെട്ട് പോകാനിടയുണ്ടെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് മുസ്ലിം ലീഗ് എംപിമാര്‍ പറഞ്ഞു.