Connect with us

Kerala

യു ഡി എഫ് നേതൃയോഗം നാളെ; അന്‍വറിന്റെ കാര്യത്തില്‍ തീരുമാനമാകും

വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി

Published

|

Last Updated

മലപ്പുറം | പി വി അന്‍വറിന്റെ യു ഡി എഫ് പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് നാളെ യു ഡി എഫ് നേതൃയോഗം ചേരും. നിലമ്പൂരില്‍ ചേരുന്ന യോഗത്തില്‍ മുന്നണിയുടെ പ്രധാന നേതാക്കളെല്ലാം സംബന്ധിക്കും.

നാളെ വൈകിട്ടോടെ അന്‍വര്‍ വിഷയത്തില്‍ തീരുമാനമാകുമെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും 15 മിനുട്ടോളം നിലമ്പൂരില്‍ കൂടിക്കാഴ്ച നടത്തി. തന്നെ അന്‍വര്‍ എന്ത് പറഞ്ഞാലും പ്രശ്‌നമില്ലെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം സതീശന്റെ പ്രതികരണം.