Connect with us

Uae

വജ്രവ്യാപാരത്തിൽ യു എ ഇക്ക് ലോകത്ത് മൂന്നാം സ്ഥാനം

യുഎഇയുടെ എണ്ണ ഇതര വ്യാപാരത്തിൽ വജ്രങ്ങളുടെ പങ്ക് 5.5 ശതമാനമാണ്.

Published

|

Last Updated

ദുബൈ | വജ്രവ്യാപാരത്തിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ശേഷം ആഗോളതലത്തിൽ യുഎഇ മൂന്നാം സ്ഥാനത്ത് എത്തി. ദുബൈ ഡയമണ്ട് കോൺഫറൻസിന്റെ ആറാമത് പതിപ്പിന്റെ ഭാഗമായി നൽകിയ പ്രസ്താവനയിൽ സാമ്പത്തിക മന്ത്രാലയത്തിലെ ഇന്റർനാഷണൽ ട്രേഡ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ജുമാ അൽ കൈത് വ്യക്തമാക്കിയതാണിത്.

2023-ൽ വജ്രവ്യാപാരത്തിന്റെ മൂല്യം ഏകദേശം 39 ബില്യൺ ഡോളറിലെത്തി. 2024-ന്റെ ആദ്യ പകുതിയിൽ ഇത് ഏകദേശം 20 ബില്യൺ ഡോളറിലെത്തി. യുഎഇയുടെ എണ്ണ ഇതര വ്യാപാരത്തിൽ വജ്രങ്ങളുടെ പങ്ക് 5.5 ശതമാനമാണ്.

ഏഷ്യയിലും ആഫ്രിക്കയിലും ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലും പുതിയ വിപണികളും അവസരങ്ങളും തുറക്കുന്ന സമഗ്ര വ്യാപാര കരാറുകൾ ഈ മുന്നേറ്റത്തിന് കരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2031 ഓടെ എണ്ണ ഇതര വ്യാപാരത്തിന്റെ മൊത്തം മൂല്യം 4 ട്രില്യൺ ദിർഹമായി ഉയർത്താനും എണ്ണ ഇതര കയറ്റുമതി 800 ബില്യൺ ദിർഹമായി ഉയർത്താനും യു എ ഇയുടെ വിദേശ വ്യാപാര അജണ്ടയുടെ  പ്രധാനപ്പെട്ട ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Latest