operation sindoor
നിരപരാധികളെ വേട്ടയാടിയവര്‍ക്ക് മറുപടി നല്‍കി; ഇന്ത്യന്‍ സൈന്യം രാജ്യത്തിന്റെ അഭിമാനം: പ്രതിരോധ മന്ത്രി
ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല. കൃത്യമായ ശ്രദ്ധയോടെയാണ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്.

ന്യൂഡല്‍ഹി | ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സേന രാജ്യത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഓപറേഷന്‍ സിന്ദൂരിലൂടെ സേന ചരിത്രം സൃഷ്ടിച്ചു. നിരപരാധികളെയും നിഷ്‌കളങ്കരെയും വേട്ടയാടിയവര്‍ക്ക് മറുപടി നല്‍കി. പ്രധാന മന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഓപറേഷന്‍.
ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല. ജനവാസ മേഖലകളില്‍ നഷ്ടമുണ്ടാക്കിയില്ല. കൃത്യമായ ശ്രദ്ധയോടെയാണ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്. ലക്ഷ്യമിട്ടത് നടപ്പാക്കിയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാജ്‌നാഥ് സിങ് പറഞ്ഞു.
---- facebook comment plugin here -----