Kerala
കഞ്ചാവ് കേസിലെ മുന്‍ പ്രതി വീണ്ടും കഞ്ചാവുമായി പിടിയില്‍
പഴകുളം മലഞ്ചെരുവില്‍ ഷഫീഖ് മന്‍സില്‍ വീട്ടില്‍ ഷഫീഖിനെയാണ് പിടികൂടിയത്. ഇയാള്‍ക്കൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന പഴകുളം സ്വദേശി അലിമിയാന്‍ ഓടി രക്ഷപ്പെട്ടു.

പത്തനംതിട്ട | കഞ്ചാവ് വിതരണത്തിലെ മുഖ്യകണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പഴകുളം മലഞ്ചെരുവില്‍ ഷഫീഖ് മന്‍സില്‍ വീട്ടില്‍ ഷഫീഖിനെയാണ് (പന്നി ഷഫീക്ക്) പത്തനംതിട്ട നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാള്‍ക്കൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന പഴകുളം സ്വദേശി അലിമിയാന്‍ ഓടി രക്ഷപ്പെട്ടു.
മുമ്പും സമാന കേസില്‍ പിടിയിലായിട്ടുള്ളവരാണ് പ്രതികള്‍. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് എസ് ജയകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആനന്ദ്, അഭിജിത്ത്, അജിത്ത്, കൃഷ്ണകുമാര്‍, സോജന്‍, എക്സൈസ് ഡ്രൈവര്‍ ശ്രീജിത്ത് എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
മദ്യം, മയക്കുമരുന്ന് സംബന്ധിച്ച പരാതികള്‍ 155358 എന്ന ടോള്‍ഫ്രീ നമ്പറിലും സ്പെഷ്യല്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ 9400069473 എന്ന നമ്പറിലും പത്തനംതിട്ട ജില്ലാ എക്സൈസ് ഓഫീസിലെ 04682222873 എന്ന നമ്പറിലും അറിയിക്കാവുന്നതാണ്.