Connect with us

Ongoing News

യാത്രാ നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തി യുഎഇ; 16 വയസ്സ് വരെ പി സി ആർ ടെസ്റ്റ് വേണ്ട

പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ഇമാറാത്തികൾക്കുള്ള യാത്രാവിലക്ക് നീക്കിയതായും ഔദ്യോഗിക വക്താവ് അറിയിച്ചു

Published

|

Last Updated

ദുബൈ | പ്രതിദിന കോവിഡ് കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിൽ യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ സുരക്ഷാ നിയമങ്ങളിൽ യുഎഇ ഇളവ് വരുത്തി. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സീൻ എടുത്തില്ലെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് പിസിആർ ടെസ്റ്റ് വേണ്ടതില്ല. നേരത്തെ, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കായിരുന്നു ഈ ഇളവ്.

പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ഇമാറാത്തികൾക്കുള്ള യാത്രാവിലക്ക് നീക്കിയതായും ഔദ്യോഗിക വക്താവ് അറിയിച്ചു. ഏപ്രിൽ 16 മുതൽ, വാക്സിനേഷൻ എടുക്കാത്ത പൗരന്മാർക്ക് യാത്ര ചെയ്യാം. അവർ യാത്രക്ക് 48 മണിക്കൂറിനുള്ളിൽ പി സി ആർ ടെസ്റ്റ് നടത്തിയാൽ മതി. അൽ ഹു സ്‌ൻ ആപ്പിൽ പച്ച പദവി ഉണ്ടായിരിക്കണം

Latest