Connect with us

Kerala

കോഴിക്കോട് നടുവണ്ണൂരില്‍ കുറുനരി ആക്രമണം; രണ്ട് യുവാക്കള്‍ക്ക് പരുക്ക്

കടിയേറ്റ് ഇരുവരും നിലത്തുവീണിട്ടും കുറുനരി ആക്രമണം തുടര്‍ന്നു

Published

|

Last Updated

കോഴിക്കോട് |  നടുവണ്ണൂരില്‍ കുറുനരിയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരുക്കേറ്റു. നടുവണ്ണൂര്‍ വാകയാടാണ് സംഭവം.തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. കാലിനും കൈക്കും പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോലി സ്ഥലത്ത് എത്തിയ ഇവര്‍ രാവിലെ ചായ കുടിച്ചശേഷം കൈ കഴുകുന്നതിനിടെ കുറുനരി ആക്രമിക്കുകയായിരുന്നു. കടിയേറ്റ് ഇരുവരും നിലത്തുവീണിട്ടും കുറുനരി ആക്രമണം തുടര്‍ന്നു.

ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും കുറുനരി രക്ഷപ്പെട്ടിരുന്നു. ഇരുവരെയും ആദ്യം ബാലുശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭീതി പരത്തിയ കുറുനരിയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

 

---- facebook comment plugin here -----

Latest