National
ഡല്‍ഹിയില്‍ രണ്ടുനില കെട്ടിടം തകര്‍ന്നുവീണു; മൂന്നുപേര്‍ മരിച്ചു
പരുക്കേറ്റ മൂന്നുപേര്‍ ആശുപത്രിയില്‍.

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ദരിയാ ഗഞ്ചില്‍ സദ്ഭാവനാ പാര്‍ക്കിനു സമീപമുള്ള രണ്ടുനില കെട്ടിടം തകര്‍ന്നു വീണ് മൂന്നുപേര്‍ മരിച്ചു. സുബൈര്‍, ഗുല്‍സാഗര്‍, തൗഫിഖ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മൂന്നുപേരും സംഭവസ്ഥലത്തു തന്നെ മരണപ്പെടുകയായിരുന്നു. പരുക്കേറ്റ മൂന്നുപേരെ ഇവിടുത്തെ എല്‍ എന്‍ ജി പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടം തകരാനിടയായ കാരണം കണ്ടെത്താനായിട്ടില്ല.
---- facebook comment plugin here -----