Connect with us

Encounter in Kashmir

കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ഭീകരരില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ സാകുറയില്‍ സുരക്ഷേ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത്  ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരരാണെന്നാണ് വിവരം. രണ്ട് തോക്കുകളും ഭീകരരില്‍ നിന്ന് പിടിച്ചെടുത്തു.

നേരത്തെ കശ്മീരിലെ കുല്‍ഗ്രാമിലും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു. കശ്മീര്‍ പോലീസ് കോണ്‍സ്റ്റബിള്‍, മൂന്ന് സൈനികര്‍, രണ്ട് പ്രദേശവാസികള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

 

Latest