National
അരുണാചല്‍ പ്രദേശിലെ സെല തടാകത്തില്‍ രണ്ട് മലയാളികള്‍ മുങ്ങിപ്പോയി; ഒരാളുടെ മൃതദേഹം കണ്ടെടുത്തു
ദിനു (26) എന്നയാളാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെടുത്തു. ദിനുവിനോടൊപ്പമുണ്ടായിരുന്ന മഹാദേവ് എന്നയാള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്.
ഇറ്റാനഗര്‍ | അരുണാചല്‍ പ്രദേശില്‍ തവാങ് ജില്ലയിലെ സെല തടാകത്തില്‍ മലയാളിയായ വിനോദ യാത്രക്കാരന്‍ മുങ്ങിമരിച്ചു. ദിനു (26) എന്നയാളാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെടുത്തു. ദിനുവിനോടൊപ്പമുണ്ടായിരുന്ന മഹാദേവ് എന്നയാള്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്.
ഏഴംഗ സംഘത്തിലെ രണ്ടുപേരാണ് അപകടത്തില്‍ പെട്ടത്. മറ്റൊരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദിനുവും മഹാദേവും മുങ്ങിപ്പോയത്. ഐസില്‍ നടക്കുന്നതിനിടെയാണ് സംഘം അപകടത്തിനിരയായത്.
ഈ ഭാഗത്തുകൂടി നടക്കുന്നത് അപകടകരമാണെന്ന അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം തടാകത്തില്‍ ഇറങ്ങിയത്.
---- facebook comment plugin here -----


