Connect with us

narcotic arrest

ന്യൂ ജെന്‍ ലഹരി മരുന്നുമായി ഇടുക്കിയില്‍ രണ്ട് പേര്‍ പിടിയില്‍

പെരുവന്താനം സ്വദേശി ഷെഫിന്‍ മാത്യൂ, കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര എന്നിവരാണ് അറസ്റ്റിലായത്

Published

|

Last Updated

ഇടുക്കി |  മാരക ലഹരിമരുന്നായ എം ഡി എം എയുമായി ഇടുക്കി പരുന്തുംപാറയില്‍ രണ്ട് പേര്‍ പിടിയില്‍. എറണാകുളത്ത് താമസിക്കുന്ന പെരുവന്താനം സ്വദേശി ഷെഫിന്‍ മാത്യൂ (32), കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരാണ് പിടിയിലായത്. കുമളിയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ പെരുവന്താനം സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു. സംശയം തോന്നിയ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് ലഹരി വസ്തു കണ്ടെത്തിയത്.

താമസിച്ചിരുന്ന മുറിയിലും ലഹരി മരുന്നുണ്ടെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയിലും ലഹരി മരുന്ന് കിട്ടി. 0.06 ഗ്രാം എം ഡി എം എ യാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.

 

 

 

 

 

Latest