Connect with us

International

ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനം ഒഴിയുന്നു: ഇലോണ്‍ മസ്‌ക്

ആറാഴ്ചക്കകം പുതിയ സി.ഇ.ഒ ചുമതലയേല്‍ക്കുമെന്നും മസ്‌ക് ട്വീറ്റിലൂടെ പറഞ്ഞു.

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ| ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനം ഒഴിയുകയാണെന്ന് ഇലോണ്‍ മസ്‌ക്. ആറാഴ്ചക്കകം പുതിയ സി.ഇ.ഒ ചുമതലയേല്‍ക്കുമെന്നും മസ്‌ക് ട്വീറ്റിലൂടെ പറഞ്ഞു. എന്‍.ബി.സി യൂനിവേഴ്‌സല്‍ എക്‌സിക്യുട്ടീവ് ലിന്‍ഡ യാക്കരിനോ ആയിരിക്കും പുതിയ സിഇഒ എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മസ്‌ക് ട്വീറ്റില്‍ ലിന്‍ഡയുടെ പേര് വ്യക്തമാക്കിയിട്ടില്ല.

ലിന്‍ഡ യാക്കരിനോ ട്വിറ്ററിലെത്തുന്ന വാര്‍ത്തയോട് എന്‍.ബി.സി യൂനിവേഴ്‌സല്‍ പ്രതികരിച്ചിട്ടില്ല.