Connect with us

Kerala

തിരുവമ്പാടിയില്‍ പന്ത്രണ്ടുകാരനെ പന്നി ആക്രമിച്ചു; വനപാലകരെത്തി പന്നിയെ വെടിവെച്ച് കൊന്നു

സൈക്കിളില്‍ പോകവേ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകായിരുന്നു

Published

|

Last Updated

കോഴിക്കോട് | തിരുവമ്പാടി ചേപ്പിലങ്ങോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പണ്ട്രണ്ട് വയസ്സുകാരന് പരുക്ക്. ചേപ്പിലങ്ങോട് സ്വദേശി സനൂപിന്റെ മകന്‍ അദ്‌നാന് (12) ആണ് പന്നി ആക്രമിച്ചത്. രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം. സൈക്കിളില്‍ പോകവേ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകായിരുന്നു.

അദ്‌നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പന്ത്രണ്ടോളം തുന്നിക്കെട്ടലുകള്‍ വേണ്ടി വന്നു. അദ്‌നാനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പന്നി സമീപത്തെ വീടിനുള്ളില്‍ കുടുങ്ങി.തുടര്‍ന്ന് വനവംകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍ എത്തി പന്നിയെ വെടിവെച്ചു കൊന്നു

Latest