National
തുര്‍ക്കി ഭൂചലനം; ഇന്ത്യക്കാരനെ കാണാതായി
തുര്‍ക്കിയില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും ഇവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം.

ന്യൂഡല്‍ഹി | തുര്‍ക്കിയിലെ ഭൂചലനത്തില്‍ ഇന്ത്യക്കാരനെ കാണാതായി. ബിസിനസ് ആവശ്യങ്ങള്‍ക്കായി ബെംഗളൂരുവില്‍ നിന്ന് തുര്‍ക്കിയിലെത്തിയ ആളെയാണ് കാണാതായത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
തുര്‍ക്കിയില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും ഇവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി.
‘ഓപ്പറേഷന്‍ ദോസ്ത്’ എന്ന പേരില്‍ തുര്‍ക്കിയിലേക്കുള്ള ഇന്ത്യന്‍ സഹായം പുരോഗമിക്കുകയാണ്. തുര്‍ക്കിയിലെ അദാനയില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ ഡി ആര്‍ എഫ്) രണ്ട് സംഘങ്ങള്‍ തുര്‍ക്കിയിലെത്തിയിട്ടുണ്ട്.
---- facebook comment plugin here -----