Connect with us

International

ഹോർമുസ് കടലിടുക്കിൽ ഇറാൻ ബോട്ടുകൾ കണ്ടാൽ ഉടൻ വെടിവെക്കാൻ ഉത്തരവിട്ട് ട്രംപ്

മേഖലയിലെ മൈനുകൾ നീക്കം ചെയ്യുന്ന പ്രക്രിയ മൂന്നിരട്ടിയായി വർദ്ധിപ്പിക്കാനും യു എസ് സൈന്യത്തിന് ട്രംപ് നിർദ്ദേശം നൽകി

Published

|

Last Updated

വാഷിംഗ്ടൺ | ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ഇറാൻ ബോട്ടുകളെ വെടിവെച്ചു വീഴ്ത്താൻ അമേരിക്കൻ നാവികസേനയ്ക്ക് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉത്തരവ് നൽകി. സുപ്രധാനമായ ഈ ജലപാതയിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുനീക്കം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിൽ മൈനുകൾ നിക്ഷേപിച്ച് പ്രതിസന്ധി സൃഷ്ടിക്കുന്ന ചെറിയ ബോട്ടുകളെപ്പോലും മടിക്കാതെ വെടിവെച്ചു വീഴ്ത്താനാണ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയുള്ള കർശന നിർദ്ദേശം. ഇതിനുപുറമെ, മേഖലയിലെ മൈനുകൾ നീക്കം ചെയ്യുന്ന പ്രക്രിയ മൂന്നിരട്ടിയായി വർദ്ധിപ്പിക്കാനും യു എസ് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആഗോള എണ്ണ, വാതക വിതരണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഇറാന്റെ നാവിക ശേഷി ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടതായി ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും അവകാശപ്പെടുന്നുണ്ടെങ്കിലും, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഇപ്പോഴും ചെറുകിട ബോട്ടുകൾ ഉപയോഗിച്ച് മൈനുകൾ നിക്ഷേപിക്കുന്നത് തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസവും സമാനമായ മുന്നറിയിപ്പ് ട്രംപ് നൽകിയിരുന്നു.

Summary

US President Donald Trump has issued a strict order to the Navy to shoot and destroy Iranian boats suspected of laying mines in the Strait of Hormuz. This move aims to secure global energy supply routes amid escalating tensions between Washington and Tehran.

Latest