Connect with us

Education Notification

പൈതൃകം മാസ്റ്റേഴ്‌സ് ഹെറിറ്റേജിൽ പഠിക്കാം

നാല് സെമസ്റ്ററുകളിലായി രണ്ട് വർഷമാണ് കോഴ്‌സ് കാലാവധി.

Published

|

Last Updated

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിൽ ഉത്തർപ്രദേശിലെ നോയിഡയിലുള്ള കൽപ്പിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിൽ സാംസ്കാരിക പഠനം നടത്താൻ അവസരമൊരുങ്ങുന്നു. ആർട്ട് ഹിസ്റ്ററി, മ്യൂസിയോളജി, ആർക്കിയോളജി, പാലിയോഗ്രഫി, എപ്പിഗ്രഫി, ന്യൂമിസ്മാറ്റിക്‌സ്, അനുബന്ധമേഖലകളിലായി പഠനവും പരിശീലനവും പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ് ഹെറിറ്റേജ് ഇൻസ്റ്റിറ്റ്യൂട്ട്
ഹിസ്റ്ററി ഓഫ് ആർട്, ആർട് കൺസർവേഷൻ, മ്യൂസിയോളജി, ആർക്കിയോളജി, പാലിയോഗ്രഫി, എപ്പിഗ്രഫി ആൻഡ് ന്യൂമിസ്മാറ്റിക്സ് എന്നിവയിൽ എം എ പഠനത്തിനാണ് അവസരം. നാല് സെമസ്റ്ററുകളിലായി രണ്ട് വർഷമാണ് കോഴ്‌സ് കാലാവധി. ഫുൾ ടൈം പ്രോഗ്രാമുകളാണ്.

പ്രോഗ്രാമുകൾ

എം എ ഹിസ്റ്ററി ഓഫ് ആർട്: 30 സീറ്റ്. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. മികച്ച അക്കാദമിക് റെക്കോഡുണ്ടായിരിക്കണം. സോഷ്യൽ സയൻസസ്, ലിബറൽ ആർട്‌സ്, ഫൈൻ ആർട്സ് പശ്ചാത്തലമുള്ളവർക്ക് മുൻഗണന.

ആർട് കൺസർവേഷൻ: 25 സീറ്റ്. യോഗ്യത: 50 ശതമാനം മാർക്കോടെ ഫിസിക്‌സ്/കെമിസ്ട്രി/ജിയോളജി/ബയോളജി/ബയോടെക്‌നോളജി/മൈക്രോബയോളജി/വിഷ്വൽ ആർട്‌സ്/ഫൈൻ ആർട്സ്/ആർക്കിടെക്ചർ/എൻജിനീയറിംഗ്/ടെക്‌നോളജിയിൽ ബിരുദം. അല്ലെങ്കിൽ, 50 ശതമാനം മാർക്കോടെ ഹിസ്റ്ററി/ജ്യോഗ്രഫി/ആന്ത്രപ്പോളജി ആർക്കിയോളജി/അനുബന്ധ വിഷയങ്ങളിൽ ബിരുദം. പ്ലസ്ടു സയൻസ് സ്ട്രീമായിരിക്കണം.

മ്യൂസിയോളജി: സീറ്റ് 25. യോഗ്യത: സയൻസ്/സോഷ്യൽ സയൻസ്/ഹ്യൂമാനിറ്റീസിൽ 50 ശതമാനം മാർക്കോടെ ബിരുദം. ഹിസ്റ്ററി ഓഫ് ആർട്, മ്യൂസിയം സ്റ്റഡീസിൽ പി ജി ഡിപ്ലോമ അഭികാമ്യം.

ആർക്കിയോളജി: സീറ്റ് 25. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം/പി ജി (ഹിസ്റ്ററി, ആർക്കിയോളജി, ഏൻഷന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി, സംസ്‌കൃതം, പാലി, ബുദ്ധിസ്റ്റ് സ്റ്റഡീസ്, പ്രാകൃത്, ജെയിൻ സ്റ്റഡീസ്, ലൈഫ് സയൻസ്/എർത്ത് സയൻസ്, ആന്ത്രപ്പോളജി, ഹിസ്റ്ററി ഓഫ് ആർട്, മ്യൂസിയോളജി, ആർട് കൺസർവേഷൻ, പാലിയോഗ്രഫി, എപ്പിഗ്രഫി ന്യൂമിസ്മാറ്റിക്സ്), എം എ (പാലിയോഗ്രഫി, എപ്പിഗ്രഫി ആൻഡ് ന്യൂമിസ്മാറ്റിക്സ്): സീറ്റ്: 25. യോഗ്യത: 50 ശതമാനം മാർക്കോടെ ഹിസ്റ്ററി, ഏൻഷന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി, ഹിസ്റ്ററി ഓഫ് ആർട്, ക്ലാസ്സിക്കൽ ലാംഗ്വേജ് (സംസ്‌കൃതം. തമിഴ്, പാലി, പ്രാകൃത്, അറബിക്, പേർഷ്യൻ.) എന്നിവയിൽ ബിരുദം. അല്ലെങ്കിൽ, 50 ശതമാനം മാർക്കോടെയുള്ള ബിരുദത്തോടൊപ്പം ഹിസ്റ്ററി, ഏൻഷന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി, ഹിസ്റ്ററി ഓഫ് ആർട്, ക്ലാസ്സിക്കൽ ലാംഗ്വേജ് എന്നീ വിഷയങ്ങളിൽ ഒന്നിൽ ഒരു പേപ്പർ പഠിക്കുകയോ ഡിപ്ലോമ/സർട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കുകയോ വേണം.

കോഴ്സ് വിവരങ്ങൾ

മുൻഗണനാടിസ്ഥാനത്തിൽ മൂന്ന് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം. എല്ലാ പ്രോഗ്രാമുകൾക്കും നാലാഴ്ച ഇന്റേൺഷിപ്പുണ്ട്. വിവിധ പ്രോഗ്രാമുകളിലായി സ്‌കിൽ കോഴ്സുകളും ലാംഗ്വേജ് കോഴ്സുകളും കരിക്കുലത്തിന്റെ ഭാഗമാണ്. സംസ്‌കൃതം, പേർഷ്യൻ, പാലി ആൻഡ് പ്രാകൃത് തുടങ്ങിയ ഭാഷകളാണ് ലാംഗ്വേജ് കോഴ്സിലുള്ളത്.
ഫോട്ടോഗ്രഫി, ഡെക്യുമെന്ററി മെയ്ക്കിംഗ്, ഫോട്ടോഗ്രഫി ആൻഡ് ഇമേജ് എഡിറ്റിംഗ്, കാലിഗ്രഫി, കാർപെന്ററി, ലേയൗട്ട് ആൻഡ് ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങി വിവിധ സ്‌കിൽ ഡിവലപ്‌മെന്റ് കോഴ്‌സു കളും പ്രോഗ്രാമിന്റെ ഭാഗമാണ്.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയുടെയും (കോമൺ അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ്) അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 75 മാർക്കിനാണ് പരീക്ഷ. 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യമുണ്ടാകും. 200 വാക്കിൽ എഴുതേണ്ട അഞ്ച് ഡിസ്‌ക്രിപ്റ്റീവ് ചോദ്യമുണ്ടാകും. രണ്ടര മണിക്കൂറാണ് സമയം. ജൂലൈ 12ന് രാജ്യത്തെ 12 കേന്ദ്രങ്ങളിലായി പരീക്ഷ നടത്തും. മുൻഗണനാടിസ്ഥാനത്തിൽ മൂന്ന് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.

എഴുത്തുപരീക്ഷയിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവർക്ക് 25 മാർക്കിന്റെ അഭിമുഖമുണ്ടാകും. മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വിഷയങ്ങൾക്കനുസരിച്ച് മൂന്ന് ഘട്ടമായാണ് അഭിമുഖം. ജൂലൈ 13, 14, 15 തീയതികളിലായി ഒന്ന്, രണ്ട്, മൂന്ന് മുൻഗണനാവിഷയങ്ങളുടെ അഭിമുഖം നടത്തും.

ഓൺലൈനായാണ് അഭിമുഖം. ട്യൂഷൻ ഫീസ്: 15,000 രൂപ (രണ്ട് സെമസ്റ്ററിന്). 500 രൂപ (ജനറൽ), 250 രൂപ (എസ് സി/എസ് ടി/ഇ ഡബ്ല്യു എസ്/പി ഡബ്ല്യു ഡി). ഫീസ് ഓൺലൈനായി അടയ്ക്കണം. വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ മൂന്ന്. 21-31 തീയതികളിലായി പ്രവേശനം നടത്തും. ആഗസ്റ്റിൽ കോഴ്സ് ആരംഭിക്കും. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.ami.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Content Highlights:
The Indian Institute of Heritage in Noida invites applications for various postgraduate MA programs for the upcoming academic year. Admission will be based on a common entrance test and interview conducted in July. Eligible candidates can submit their applications online before July 3.

Latest