Education Notification
പരിസ്ഥിതിയിൽ റിസർച്ച് ഫെലോഷിപ്പ്
ഭൂമി നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുകയാണ് ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം.
എൻവയോൺമെന്റൽ ടെക്‌നോളജി അല്ലെങ്കിൽ പരിസ്ഥിതി ശാസ്ത്ര കോഴ്‌സുകൾ, പ്രകൃതിസംരക്ഷണം, മലിനീകരണ നിയന്ത്രണം, സുസ്ഥിര വികസനം എന്നിവയിൽ അധിക പഠനം നടത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ (ഇ എൻ വി ടി) ഈ വർഷത്തെ പരിസ്ഥിതി പോഷിണി റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കാം. ഭൂമി നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുകയാണ് ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം. മൂന്ന് വർഷത്തെ ഫുൾടൈം റിസർച്ച് പ്രോഗ്രാമാണിത്. പ്രത്യേക സാഹര്യങ്ങളിൽ രണ്ട് വർ ഷംകൂടി നീട്ടിനൽകും. ഇക്കാലയളവിൽ ഫെലോഷിപ്പിന് നൽകില്ല.
എൻവയോൺമെന്റൽ സയൻസ്, എൻവയോൺമെന്റൽ മാനേജ്മെന്റ്, എൻവയോൺമെന്റൽ എൻജിനീയറിംഗ്, എൻവയോൺമെന്റൽ ഇക്കണോമിക്‌സ്, ക്ലൈമറ്റ് ചേഞ്ച് തുടങ്ങി പരിസ്ഥിതി അനുബന്ധ വിഷയങ്ങളിൽ ഗവേഷണത്തിന് താത്പര്യമുള്ള എം എസ്‌സി/എം ഫിൽ/എം ടെക് യോഗ്യതയുള്ളവർക്കാണ് അവസരം.
ഫെലോഷിപ്പ്
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യത്തെ രണ്ട് വർഷം 22,000 രൂപയും മൂന്നാംവർഷം 25,000 രൂപയും ഫെലോഷിപ്പ് ലഭിക്കും. റിസർച്ച് പൂർത്തിയാക്കിയതിന് ശേഷം കണ്ടിജൻസി ഫണ്ടായും തുക ലഭിക്കും.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ നിന്നുകൊണ്ടുള്ള പഠനത്തിനാണ് ഫെലോഷിപ്പ് അനുവദിക്കുന്നത്. കേരളത്തിലെ തണ്ണീർത്തടങ്ങൾ, കോസ്റ്റൽ ഇക്കോസിസ്റ്റം, കോസ്റ്റൽ പൊലൂഷൻ മാനേജ്മെന്റ് പ്ലാൻ, ഗ്രീൻ ടെക്‌നോളജി ഡെവലപ്മെന്റ്, ബ്ലൂ ഇക്കോണമി അസെസ്‌മെന്റ്‌തുടങ്ങി വിവിധ റിസർച്ച് ഏരിയകളിലായിരിക്കും ഗവേഷണം നടത്താൻ അവസരം ലഭിക്കുക.
യോഗ്യത
എൻവയോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ മാനേജ്മെന്റ്/ എൻവയോൺമെന്റൽ സ്റ്റഡീസ്/എൻവയോൺമെന്റൽ എൻജിനീയറിംഗ്/എൻവയോൺമെന്റൽ ഇക്കണോമിക്‌സ്/ക്ലൈമറ്റ് ചേഞ്ചിൽ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം എസ്‌സി/എം ടെക് അഞ്ച് വർഷ യു ജി/ രണ്ട് വർഷ റെഗുലർ എം എസ്‌സി യോഗ്യതാ പരീക്ഷയിൽ 65 രതമാനം മാർക്കുണ്ടായിരിക്കണം.
കേരളത്തിലെ ഏതെങ്കിലും അംഗീകൃത അക്കാദമിക് റിസർച്ച് സ്ഥാപനങ്ങളിൽ പി എച്ച് ഡി രജിസ്റ്റർ ചെയ്യാനുള്ള യോഗ്യതയോ ഫുൾടൈം പി എച്ച് ഡിക്ക് രജിസ്റ്റർ ചെയ്യുകയോ വേണം.പ്രായം: 35 കവിയരുത്. ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
തിരഞ്ഞെടുപ്പ്
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിമുഖമുണ്ടാകും. ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റിലുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തപാലായി അയക്കണം. ഗവേഷണത്തിനുള്ള യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പി എച്ച് ഡി രജിസ്‌ട്രേഷൻ ഓർഡർ, റിസർച്ച് ഗൈഡിന്റെയോ സ്ഥാപനത്തിന്റെയോ അനുമതിപത്രം, സിനോപ്‌സിസ് (കുറഞ്ഞത് രണ്ട് പേജ്) എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
വിലാസം: ഡയറക്ടർ, ഡയറ ക്ലറേറ്റ് ഓഫ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്, IV ഫ്ലോർ, കെ എസ് ആർ ടി സി ടെർമിനൽ കോംപ്ലക്‌സ്, തമ്പാനൂർ, തിരുവനന്തപുരം -695001.
അവസാന തീയതി ഈ മാസം 30. വിശദവിവരങ്ങൾക്കും അപേക്ഷാ മാതൃകക്കും envt.kerala.gov. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights:
The Directorate of Environment and Climate Change invites applications for the Paristhithi Poshini Research Fellowship. Eligible MSc, MTech, and MPhil holders can receive a monthly stipend for up to three years of full-time research. Completed applications must be submitted by post before June 30.







