Connect with us

Kerala

അരീക്കോട്ട് സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു

സ്‌കൂള്‍ വിട്ടുവന്നതിന് ശേഷം വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു

Published

|

Last Updated

മലപ്പുറം| മലപ്പുറം അരീക്കോട്ട് സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. ചോലയില്‍ വീട്ടില്‍ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാര്‍ഥി അഫിയ, മൂന്നാം ക്ലാസ് വിദ്യാര്‍ഥി അഫ്‌നാന്‍ എന്നിവരാണ് മരിച്ചത്. സ്‌കൂള്‍ വിട്ടുവന്നതിന് ശേഷം വീടിനടുത്തുള്ള കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു.

ഏറെ വൈകിയിട്ടും കുട്ടികള്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Content Highlights:
Two young siblings drowned to death in a pond at Areacode in Malappuram. The victims were identified as fourth-grade student Afia and third-grade student Afnan. Their bodies were recovered after a search and shifted to Manjeri Medical College.

Latest