Connect with us

International

12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് യാത്രാ വിലക്ക്; ഇളവ് പ്രഖ്യാപിച്ച് ട്രംപ്

കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കുമാണ് ഇളവ്

Published

|

Last Updated

ന്യൂയോര്‍ക്ക്  | 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രശസ്ത കായികതാരങ്ങളെ പ്രവേശന വിലക്കില്‍ നിന്ന് ഒഴിവാക്കും.അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ ഇറാന്‍ ടീമിനും, വിലക്കിയ 12 രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്കും പങ്കെടുക്കാം. 2028 ലോസ് ആഞ്ജലസ് ഒളിംപിക്‌സിനും വിലക്ക് ബാധകമാകില്ല. അമേരിക്കയെ സഹായിച്ച അഫ്ഗാന്‍ പൗരന്മാര്‍, ഇറാനിലെ മത ന്യൂനപക്ഷം, അഭയാര്‍ത്ഥികള്‍, ഇരട്ട പൗരത്വം, ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്കും ഇളവുണ്ടായിരിക്കും.

നേരത്തെ അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ചാഡ്, കോംങ്കോ, എക്വിറ്റോറിയല്‍ ഗിനി, ഹെയ്തി, എറിട്രിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് അമേരിക്കയിലേക്ക് യാത്ര വിലക്ക് ട്രംപ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ക്യൂബ അടക്കം ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഭാഗിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ സുരക്ഷയുടെ ഭാഗമായാണ് വിലക്കെന്നാണ് ട്രംപിന്റെ വിശദീകരണം. 2017 ല്‍ ട്രംപ് പ്രസിഡന്റായിരുന്ന സമയത്തും സമാനമായ രീതിയില്‍ രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു.

Latest