National
ത്രിപുര: ബിജെപി അക്രമങ്ങള്‍ക്കെതിരെ ചീഫ് സെക്രട്ടറിക്ക് സിപിഐഎം കത്ത് നല്‍കി
സമാധാനം പുനഃസ്ഥാപിക്കുവാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഗര്‍ത്തല| ത്രിപുരയിലെ ബിജെപി അക്രമങ്ങള്‍ക്കെതിരെ ചീഫ് സെക്രട്ടറിക്ക് സിപിഐഎം കത്ത് നല്‍കി. സംസ്ഥാനത്ത് തുടരെ തുടരെയുളള അക്രമണങ്ങളെ പ്രതിഷേധിച്ചാണ് കത്ത്.
സമാധാനം പുനഃസ്ഥാപിക്കുവാന്‍ വേണ്ട നടപടി കൈക്കൊള്ളണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ എല്ലാ വിവരങ്ങളും ചീഫ് സെക്രട്ടറിക്ക് കൈമാറി.
മാര്‍ച്ച് രണ്ടിന് ത്രിപുര ഫലം വന്നതിന് ശേഷം വലിയ രീതിയിലുള്ള അക്രമമാണ് ബിജെപിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സിപിഐഎം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കുകയും, വീടുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുരയിലെ ബിജെപിയുടെ ആക്രമങ്ങള്‍ക്കെതിരെ സിപിഐഎം ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.







